Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsസിനിമ ഷൂട്ടിംഗ്...

സിനിമ ഷൂട്ടിംഗ് സെറ്റ് ആവശ്യങ്ങൾക്കായി കെഎസ്ആർടിസി സ്ഥലങ്ങൾ വാടകയ്ക്ക് നൽകുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി  മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ നൽകാൻ തീരുമാനിച്ചു.

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും. നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ,പാറശ്ശാല, റീജ്യണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ഒരുക്കുന്നത്.

കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആർടിസി പ്രയോജനപ്പെടുത്തുന്നത്. കെഎസ് ആർടിസിയുടെ നിത്യ സേവനങ്ങൾക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുക.

സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും കെ എസ് ആർ ടി സിയുടെ ഈ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി യു ടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471 2471011 (Ext-232), +91 94959 03813 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി

തൃശ്ശൂർ : തമിഴ്നാട് വാല്‍പ്പാറയില്‍ വന്യജീവി ആക്രമണത്തില്‍ എട്ടുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആക്രമിച്ചത് കരടി എന്ന സ്ഥിരീകരണം.വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നിഗമനം .വാല്‍പ്പാറ...

Kerala Lottery 07.06.2024 Nirmal NR 383

1st Prize Rs.70,00,000/- NT 585205 (PALAKKAD) Consolation Prize – Rs.8,000/- NN 585205 NO 585205 NP 585205 NR 585205 NS 585205 NU 585205 NV 585205 NW 585205 NX...
- Advertisment -

Most Popular

- Advertisement -