Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsകുടുംബശ്രീ ഹരിതകർമ...

കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ആയിരം രൂപ ഓണം ഉത്സവബത്ത : ക്ഷേമ പെൻഷൻ രണ്ടു ഗഡു നൽകും

തിരുവനന്തപുരം : സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനു പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. ബുധനാഴ്ച മുതൽ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൈന്ദവ ദൈവങ്ങളെ അപമാനിച്ച സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : ഹൈന്ദവ ദൈവങ്ങളെയും ഹൈന്ദവ വിശ്വാസികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനുവിന്റെ പരാമർശങ്ങൾ സി പി എംന്റെ ഹിന്ദുക്കളോടുള്ള സമീപനമാണ് കാണിക്കുന്നതെന്നും...

ജിതിൻ്റെ കൊലപാതകം : പ്രതികളിൽ ഡിവൈഎഫ്ഐക്കാർ ഉണ്ടെന്ന പ്രചാരണം ശുദ്ധ അസംബന്ധമെന്ന് എം വി ഗോവിന്ദൻ

റാന്നി : പെരുനാട്ടിലെ സിഐടിയു പ്രവർത്തകൻ ജിതിൻ്റെ കൊലപാതകത്തിലെ പ്രതികളിൽ ഡിവൈഎഫ്ഐക്കാർ ഉണ്ടെന്ന പ്രചാരണം ശുദ്ധ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലപ്പെട്ട ജിതിന് ആദരാഞ്ജലി അർപ്പിച്ച ശേഷം...
- Advertisment -

Most Popular

- Advertisement -