Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorവൻജനപങ്കാളിത്തതോടെ കുടുംബശ്രീ...

വൻജനപങ്കാളിത്തതോടെ കുടുംബശ്രീ ദേശീയ സരസ് മേള സമാപിച്ചു

ചെങ്ങന്നൂർ: വൻജനപങ്കാളിത്തതോടെ ചെങ്ങന്നൂർ കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം സഹകരണ ദേവസ്വം വകുപ്പ്  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ ഫിഷറീസ് സാംസ്കാരിക വകുപ്പ്  മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.

ചലച്ചിത്ര താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. എംഎൽഎ മാരായ യു പ്രതിഭ, ദലീമ ജോജോ, തോമസ് കെ തോമസ്, പി സി വിഷ്ണുനാഥ്, ജില്ല കളക്ടർ അലക്സ് വർഗീസ് , കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, എ മഹേന്ദ്രൻ, ടി ജെ ആഞ്ചലോസ് , എം വി ഗോപകുമാർ, ജേക്കബ്ബ് തോമസ് അരികു പുറം, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

മന്ത്രി സജി ചെറിയാനെ കുടുംബശ്രീ  എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച് ദിനേശൻ, ജില്ല മിഷനു വേണ്ടി  കോർഡിനേറ്റർ എസ് രഞ്ജിത്ത് എന്നിവർ ആദരിച്ചു. മേള സുവനീർ മന്ത്രി സജി ചെറിയാൻ നടൻ ടൊവിനോയ്ക്ക് നൽകി പ്രകാശനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കാസർകോഡ് : കാസർകോഡ് കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി.ജനാര്‍ദനൻ എന്നയാളുടെ റബര്‍ തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 23...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

മുണ്ടക്കയം : ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോരുത്തോട് കോസടിക്ക് സമീപം ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനിബസാണ്...
- Advertisment -

Most Popular

- Advertisement -