Thursday, March 13, 2025
No menu items!

subscribe-youtube-channel

HomeNewsകുടുംബശ്രീ യൂണിറ്റുകൾ...

കുടുംബശ്രീ യൂണിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

തിരുവനന്തപുരം : കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിച്ച് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.

ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നൽകാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതിന്മേൽ പരാതിയുണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് അപ്പീൽ നല്കാം. അവിടെനിന്നും വിവരം കിട്ടിയില്ലെങ്കിൽ വിവരാവകാശ കമ്മിഷനെ സമീപിക്കാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ...

രോഗ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിൽ സർക്കാർ വൻ പരാജയം –  ജോർജ് കുന്നപ്പുഴ

ഇരവിപേരൂർ:  ഇനിയൊരിക്കലും മടങ്ങി വരില്ല എന്ന് കരുതിയ പല മാരക രോഗങ്ങളും തിരികെ എത്തുന്നതും ഇത്തരം മാരക വൈറസുകളെ  ഉന്മൂലനം ചെയ്യുന്നതിനായുള്ള പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിൽ സർക്കാര് പരാജയപ്പെട്ടതിന്റെ തെളിവാണ് നിപ്പ അടക്കമുള്ള...
- Advertisment -

Most Popular

- Advertisement -