Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി:...

തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി: തിരുവല്ല നിയോജകമണ്ഡലം ശില്പശാല

തിരുവല്ല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ മണ്ഡലത്തിലെ ബൂത്ത് തലം മുതലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി ജോസഫ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് പ്രവർത്തകരെ സജ്ജമാകാൻ ആഹ്വാനം ചെയ്ത്  സംസ്ഥാന വൈസ് പ്രസിഡൻറ് ബി ഗോപാലകൃഷ്ണൻ ബൂത്ത് തല പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച്  പ്രവർത്തകരോട് ആശയവിനിമയം നടത്തി.

കെ.ആർ. പ്രതാപചന്ദ്രവർമ്മ, ബി.ജെ.പി. മേഖലാ പ്രഭാ രി എൻ ഹരി, മധു പരുമല, നരേഷ് കുമാർ, രാധാകൃഷ്ണമേനോൻ, വിനോദ് തിരുമലപുരം, മുരുകേഷ് കെ ബി, രാജേഷ് കൃഷ്ണ, റ്റിറ്റു തോമസ്, സന്തോഷ് ചാത്തൻകേരി, ശ്യാം ചാത്തമല, ശ്യാം മണിപ്പുഴ, അനിൽ നെടുമ്പള്ളി, അനോജ്, തോമസ് കരിക്കിനേത്ത് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയിരൂർ പുതിയകാവ് പടേനി പഠനക്കളരി ആരംഭിച്ചു

കോഴഞ്ചേരി: അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ അടുത്ത വർഷത്തെ പടേനിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ നടന്ന പടേനിക്കളരി സമാരംഭത്തിൽ ആശാൻമാരും പടേനികലാകാരന്മാരും ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. തുള്ളൽ, പാട്ട്, തപ്പ് കളരികൾക്കാണ്...

ഡിപ്പോകളുടെ സമഗ്ര വികസനത്തിനും ജനകീയ പങ്കാളിത്തത്തിനും പുതിയ തുടക്കം കുറിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളുടെ സമഗ്ര വികസനത്തിനും ജനകീയ പങ്കാളിത്തത്തിനും പുതിയ തുടക്കം കുറിച്ച് സര്‍ക്കാര്‍. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കല്‍, ശുചിത്വം, പൊതുസൗകര്യങ്ങള്‍, കാന്റീന്‍ സേവനങ്ങളുടെ...
- Advertisment -

Most Popular

- Advertisement -