Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsകുവൈത്ത് തീപിടിത്തം...

കുവൈത്ത് തീപിടിത്തം : മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈറ്റ് സിറ്റി : കുവൈത്ത് തീപിടിത്തത്തിൽ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം സ്വദേശികളാണ്. പരിക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പു വരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കും.

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഇന്നത്തെ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കി. ദുരന്തം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം ചേരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആധാര്‍ പുതുക്കണം

പത്തനംതിട്ട : അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ നടത്തണമെന്ന് ഐടി മിഷന്‍ അറിയിച്ചു. 10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ...

നിലമ്പൂരില്‍ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലപ്പുറം : നിലമ്പൂരില്‍ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ സരോജിനി(52)യാണ് മരിച്ചത്.ആടിനെ മേയ്ക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആന ആക്രമിച്ചത് .ബുധനാഴ്ച 11 മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ സരോജിനിയെ നിലമ്പൂർ...
- Advertisment -

Most Popular

- Advertisement -