Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeHealthകോന്നി മെഡിക്കല്‍...

കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യ ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി ഉദ്ഘാടനം 26 ന്

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ലക്ഷ്യ സ്റ്റാന്റേഡിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, 27 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എച്ച് എല്‍ എല്‍ ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം ജൂലൈ 26 – ന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

കോന്നി മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂമും ഓപ്പറേഷന്‍ തീയറ്ററും സജ്ജമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.

പുതിയ ഒപി വിഭാഗം, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, 2 എല്‍ഡിആര്‍ സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍, റിക്കവറി റൂമുകള്‍, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവ സജ്ജമാണ്.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനങ്ങള്‍ ഉറപ്പുവരുത്തുകയാണ്  നിലവാരത്തിലൂടെ ലക്ഷ്യമിടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടമ്പുഴ കാട്ടിൽ കുടുങ്ങിയ സ്ത്രീകളെ കണ്ടെത്തി

കൊച്ചി : കോതമംഗലം കുട്ടമ്പുഴയിൽ കാട്ടിൽ കുടുങ്ങിയ മൂന്നു സ്ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കണ്ടെത്തിയത്. മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് പോയപ്പോഴാണ് സ്ത്രീകൾ കാട്ടിൽ‌ കുടുങ്ങിയത്. വനത്തിൽ...

ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു

അടൂർ : അടൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. ബൈക്ക് ഓടിച്ച യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഏനാദിമംഗലം കുന്നിടയിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. മൈനാമൺ കുറുമ്പുകര മുകളുവിളയിൽ ശ്രീക്കുട്ടൻ (27) ആണ് ബൈക്കിൽ...
- Advertisment -

Most Popular

- Advertisement -