തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിക്കു മോനി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭദ്ര രാജൻ, ഷൈജുഎം.സി, അശ്വതി രാമചന്ദ്രൻ, സനിൽകുമാരി എസ്സ്, ശാന്തമ്മ ആര്‍ നായർ, ശില്പ പ്രദീപ്, അനിത എന്നിവർ പ്രസംഗിച്ചു






