Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsവരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ...

വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാർ വലിയ വിജയം നേടും:  എം വി ഗോവിന്ദൻ

തിരുവനന്തപുരം: വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാർ വലിയ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. റെക്കോർഡുകൾ ഭേദിക്കുന്ന മുന്നേറ്റം തെരെഞ്ഞെടുപ്പിൽ നടത്താൻ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ കണ്ണൂർ കോർപ്പറേഷനിലും ജയിക്കുമെന്നും വർഗീയ ശക്തികളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും കേരളം ഏറെ മുന്നിലാണെന്നും സാധാരണ ജനങ്ങളുടെ ഉന്നമനമാണ് എൽ ഡി എഫ് സർക്കാറിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ ഇടതു പക്ഷത്തിനെതിരെ വ്യാജ വാർത്തകൾ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികൾ ഉദ്യോഗാർഥികളെ സമീപിച്ച് പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിപ്പെട്ട സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു. സത്യസന്ധമായും...

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി : വയറ്റില്‍ കമ്മലുകളും തലമുടിയും

വയനാട് : പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടത്തി .കടുവയുടെ കഴുത്തിൽ ഉണ്ടായിരുന്ന ആഴമേറിയ നാല് മുറിവുകളാണ് മരണകാരണം. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ്...
- Advertisment -

Most Popular

- Advertisement -