തിരുവല്ല: കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നേതൃത്വ സംഗമവും, ജനപ്രതിനിധികൾക്കുള്ള അനുമോദന സമ്മേളനവും, എസ് ഐ ആർ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. പുതിയതായി നിയമിതനായ തിരുവല്ല ടൗൺ മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ ചുമതലയേറ്റു.
ഡി സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ എൻ ഷൈലാജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ആർ ജയകുമാർ, ലാൽ നന്ദാവനം, കെ വി വർഗീസ്, അജി തമ്പാൻ, ജേക്കബ് വർഗീസ്, ജാസ്പോത്തൻ, ഗിരീഷ് കുമാർ, സാറാമ്മ ഫ്രാൻസിസ്, റേച്ചൽ ലെജു സക്കറിയ, ജ്യോതി ആർ വിജയ്, എന്നിവർ പ്രസംഗിച്ചു






