Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsവായിക്കാം വളരാം...

വായിക്കാം വളരാം : വായന ദിന ആഘോഷം 

തിരുവല്ല : അഴിയിടത്തുചിറ ഗവ:ഹൈസ്കൂളിൽ വായന ദിന പ്രവർത്തനങ്ങൾ വായന ദിന വിളംബര റാലിയോടെ ആരംഭിച്ചു. വായനയുടെ മഹത്വം വിളിച്ചോതുന്ന പോസ്റ്ററുകൾ കയ്യിലേന്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.

 ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവും അധ്യാപകനുമായ തോമസ് ചെറിയാൻ വായന ദിനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഒരു വർഷം നീണ്ടുനിൽക്കുന്ന  വായന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചാണ് വായന ദിനാചരണം നടന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ സോണി പീറ്റർ, നിയാസ് എൻ., അജീഷ് ജെ.സി കുമാർ, ദീപക് ജോൺസ്, ജയന്തി തുടങ്ങിയ അദ്ധ്യാപകർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പുസ്തക പ്രദർശനം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു .

മുൻ ഹെഡ്മിസ്ട്രസ് ലീന ജോസ് ,പ്രോഗ്രാം കൺവീനർ ദീപ.കെ പിള്ള എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി

പത്തനംതിട്ട : സർക്കാർ നിയമം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കണ്ടെത്താൻ വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി. പത്തനംതിട്ടയിൽ നിന്ന് 4 ഡോക്ടർമാരും കോഴഞ്ചേരിയിൽ...

എൻ കെ സുകുമാരൻ നായർ സ്മാരക പുരസ്കാരം ജോസഫ് എം  പുതുശേരിക്ക്

മല്ലപ്പള്ളി:  പമ്പാ പരിരക്ഷണ സമിതി സ്ഥാപക സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന എൻ കെ സുകുമാരൻ നായരുടെ സ്മരണയ്ക്കായി പത്തനംതിട്ട പരിസ്ഥിതി സൗഹൃദസമിതി ഏർപ്പെടുത്തിയ പുരസ്കാരം (20,000 രൂപ) ജോസഫ് എം പുതുശേരിക്ക്. മാർച്ച് 3ന് തുരുത്തിക്കാട്...
- Advertisment -

Most Popular

- Advertisement -