അടൂർ: പത്തനാപുരം സ്വദേശിനിയായ നാല്പത്തിരണ്ടുകാരി പ്രവാസിയുടെ വയറ്റിൽനിന്നും മൂന്നരകിലോയോളം വരുന്ന ഗർഭപാത്രം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്കോപ്പി) പുറത്തെടുത്തു. എട്ടു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ലൈഫ് ലൈൻ ഗൈനെക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചൻ നേതൃത്വം നൽകി.
വയറുവേദനയായതിനാലും വയറു വലതുതാകുന്നതായി തോന്നിയതിനാലും ബഹറിനിൽവെച്ച് ഡോക്ടറെ കണ്ടപ്പോൾ ഗർഭപാത്രത്തിൽ മുഴ ഉള്ളതായി കണ്ടെത്തി. തുടർന്ന് അടൂർ ലൈഫ് ലൈനിൽ ചികിത്സ തേടുക ആയിരുന്നു.
ഫെബ്രുവരി രണ്ടാം തീയതി അഡ്മിറ്റായ രോഗിയെ പിറ്റേ ദിവസം രാവിലെ തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കി. പല കഷണങ്ങളാക്കി (200 എണ്ണത്തോളം) ഗർഭപാത്രം പുറത്തെടുത്തു.
താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ രണ്ടു വർഷം മുൻപ് 4.420 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഗർഭപാത്രം ലാപ്പറോസ്കോപ്പി വഴി ഡോ സിറിയക് നീക്കം ചെയ്തിട്ടുണ്ട്. ഡോ നിർപ്പിൻ ക്ളീറ്റസ്, ഡോ വീണ, ഡോ നികിത, അനെസ്തെറ്റിസ്റ്റു മാരായ ഡോ ജയറാം പണിക്കർ, ഡോ ഷീജ പി വർഗീസ് എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.