അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രി ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ചു വാക്കത്തോണും ഫ്ളാഷ് മോബും അടൂരിൽ സംഘടിപ്പിച്ചു.
വാക്കത്തോൺ രാവിലെ 8.30 ന് അടൂർ ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ചു കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് വാക്കത്തോൺ ഫ്ളാഗ് ഓഫ് അടൂർ സർക്കിൾ ഇൻസ്പെക്ടർ ശാം മുരളി നിർവഹിച്ചു.
കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ഫ്ളാഷ് മോബ് അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ജംഗ്ഷനിലും ലൈഫ് ലൈൻ ആശുപത്രി പരിസരത്തും ഫ്ളാഷ് മോബ് നടന്നു.
ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ‘നല്ല ഹൃദയം’ കാമ്പയിൻ ഉച്ചക്ക് കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന സമ്മേളനത്തിൽ തുടക്കം കുറിച്ചു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ ആർ ജോസ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് വിവിധ ബോധവത്കരണ പരിപാടികളും സൗജന്യ പരിശോധനകളും ക്യാമ്പയിൻ്റെ ഭാഗമായി.