Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രി വാക്കത്തോണും ഫ്ളാഷ് മോബും സംഘടിപ്പിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രി ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ചു വാക്കത്തോണും ഫ്ളാഷ് മോബും അടൂരിൽ സംഘടിപ്പിച്ചു.

വാക്കത്തോൺ രാവിലെ 8.30 ന് അടൂർ ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ചു കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് വാക്കത്തോൺ ഫ്ളാഗ് ഓഫ് അടൂർ സർക്കിൾ ഇൻസ്പെക്ടർ  ശാം മുരളി നിർവഹിച്ചു.

കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ഫ്ളാഷ് മോബ് അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ  ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ജംഗ്ഷനിലും ലൈഫ് ലൈൻ ആശുപത്രി പരിസരത്തും ഫ്ളാഷ് മോബ് നടന്നു.

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ‘നല്ല ഹൃദയം’ കാമ്പയിൻ ഉച്ചക്ക് കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന സമ്മേളനത്തിൽ തുടക്കം കുറിച്ചു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ ആർ ജോസ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് വിവിധ ബോധവത്കരണ പരിപാടികളും സൗജന്യ പരിശോധനകളും ക്യാമ്പയിൻ്റെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളമശ്ശേരിയില്‍ മൂന്ന് വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി : കളമശ്ശേരിയില്‍ മൂന്ന് വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു .2 പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലുള്ള സെൻ്റ് പോൾസ് സ്‌കൂളിലെ 1,2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിന് ഒരാഴ്‌ച്ചത്തേയ്‌ക്ക്...

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് :  മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. യു വി ഇന്‍ഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു...
- Advertisment -

Most Popular

- Advertisement -