തിരുവനന്തപുരം : കാലാവധി പൂർത്തിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങി. സംസ്ഥാനവുമായി ബന്ധം തുടരുമെന്നും എല്ലാവരെയും എന്നും ഓർക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിട വാങ്ങുന്ന സാഹചര്യത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും നല്ലത് മാത്രമാണ് എല്ലാവരെ കുറിച്ചും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ യാത്രയയ്‌ക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്തിയില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് ഗവർണർക്കുള്ള ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് റദ്ദാക്കിയിരുന്നു .അഞ്ച് വർഷവും നാല് മാസവും പൂർത്തിയാക്കിയശേഷമാണ് ഗവർണറുടെ പടിയിറക്കം. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേൽക്കും.