ആലപ്പുഴ : ജില്ലാ ഭരണകൂടവും ആലപ്പുഴ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയും കൊച്ചി അമൃത ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച മൊബൈല്‍ രക്തദാന ക്യാമ്പ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.
രക്തദാന ക്യാമ്പ് സമൂഹത്തിലെ മാതൃകാപരമായ പ്രവർത്തനമാണെന്ന് ഇത്തരം ക്യാമ്പുകളിലൂടെ രക്തദാനത്തിൻ്റെ മഹത്വം തലമുറകളിലേക്ക് കൈമാറ്റം ചെയ്യുവാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു. രക്തദാനത്തിൻ്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന ബുക്ക്ലെറ്റും ചടങ്ങിൽ കളക്ടർ പ്രകാശനം ചെയ്തു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി ജേക്കബ് ജോൺ അധ്യക്ഷനായി.’രക്തം ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ എ ഡി എം ആശാ സി എബ്രഹാം, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം)സി പ്രേംജി, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ ബി ഷൈന്‍ കുമാര്‍, വർഗീസ് ജോസഫ്, ഔസേപ്പ് മാമ്പിള്ളി, സാവിയോ കിടങ്ങൻ, ബീന ശ്രീനാഥ് , അഡ്വ. ടി സജി, അഡ്വ. പ്രിയ അരുൺ, ഡോ. അമൃത തുടങ്ങിയവർ പ്രസംഗിച്ചു.






