തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ആദ്യ നാല് മണിക്കൂറിൽ 25 ശതമാനം പോളിങ്. എറണാകുളത്തും ആലപ്പുഴയിലുമാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും ഇടുക്കിയിലുമാണ് താരമ്യേന കുറഞ്ഞ പോളിങ് ശതമാനം. മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ടിടങ്ങളില്‍ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ഥികളാണുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പ് : ആദ്യ നാല് മണിക്കൂറിൽ 25 ശതമാനം പോളിങ്





