Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherry130-മത് മാരാമണ്‍...

130-മത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും.

മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരാമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം സംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ നിര്‍വ്വഹിച്ചു.

ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അദ്ധ്യക്ഷത വഹിച്ചു. ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്, കമ്മറ്റിയംഗങ്ങളായ പി.പി.അച്ചന്‍കുഞ്ഞ്, ഗീതാ മാത്യു, ജോര്‍ജ് കെ. നൈനാന്‍, വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 13-09-2024 Nirmal NR-397

1st Prize Rs.7,000,000/- NW 834020 (PALAKKAD) Consolation Prize Rs.8,000/- NN 834020 NO 834020 NP 834020 NR 834020 NS 834020 NT 834020 NU 834020 NV 834020 NX 834020...

കനത്ത ചൂട് : നേരിട്ടുള്ള വെയില്‍ കൊള്ളരുത് : ധാരാളം വെള്ളം കുടിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ...
- Advertisment -

Most Popular

- Advertisement -