Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaലോക്‌സഭ തിരഞ്ഞെടുപ്പ്...

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം 28-ന്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം  നാളെ (മാര്‍ച്ച് 28) നിലവില്‍ വരും. അന്നുമുതല്‍ തന്നെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു തുടങ്ങും. ആലപ്പുഴ മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസും മാവേലിക്കര മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍ എ.ഡി.എം. വിനോദ് രാജുമാണ്.

ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ നാമനിര്‍ദ്ദേശപത്രിക അതത് വരണാധികാരികള്‍ക്കോ സ്‌പെസിഫൈഡ് എ.ആര്‍.ഒമാരായ  സബ്കളക്ടര്‍(ആലപ്പുഴ മണ്ഡലം), ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ (മാവേലിക്കര മണ്ഡലം) എന്നിവര്‍ക്കോ സമര്‍പ്പിക്കാം. എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശപത്രികള്‍ സ്വീകരിക്കുക. കേന്ദ്രസര്‍ക്കാര്‍ പ്രവൃത്തി ദിവസങ്ങളായ മാര്‍ച്ച് 28, 30, ഏപ്രില്‍ 2, 3, 4 തീയതികളില്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. പത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചു പേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്കുള്ള പ്രവേശനാനുമതി. നാമനിര്‍ദേശിക പത്രിക പരിശോധന ഏപ്രില്‍ അഞ്ച്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 09/05/2024 Karunya Plus KN 521

1st Prize Rs.8,000,000/- PU 815510 (KOZHIKKODE) Consolation Prize Rs.8,000/- PN 815510 PO 815510 PP 815510 PR 815510 PS 815510 PT 815510 PV 815510 PW 815510 PX 815510...

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -