കോഴിക്കോട്: ഫറോക്കില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സിമന്റ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്. ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ആ സമയത്ത് അവിടെ ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായതെന്ന് അബ്ദുള്‍ റസാഖ് മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിന് തൊട്ടുമുന്‍പാണ് മക്കള്‍ സ്‌കൂളിലേക്ക് പോയത്. കുളിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നുനോക്കിയത്. എന്നാല്‍ മുന്‍ഭാഗത്തേക്ക് പോകാന്‍ കഴിയാത്തരീതിയില്‍ വീടിന്റെ മുന്‍ഭാഗങ്ങള്‍ ഒന്നൊന്നായി ഇടിയുന്നതാണ് കണ്ടത്. മറ്റുള്ളവര്‍ അടുക്കളയിലുമായിരുന്നു. ആസമയത്ത് അവിടെ ആരും ഇല്ലാത്തത് രക്ഷയായെന്നും റസാഖ് പറഞ്ഞു.
വീടിന്റെ മുറ്റത്ത് നിര്‍ത്തിയിരുന്നു ബൈക്കും ലോറിക്ക് അടിയില്‍ പെട്ടിട്ടുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ ആരോപിച്ചു.






