Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെഎസ്ആര്‍ടിസി ബസില്‍...

കെഎസ്ആര്‍ടിസി ബസില്‍ ലോറി ഉരസി: യുവതിയുടെ കൈ മുറിഞ്ഞ് മാറി

കോട്ടയം: കോട്ടയത്ത് കാരിത്താസിനു സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറി ഉരസി യുവതിയുടെ കൈ അറ്റു. ബസില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനി ശ്രീജയുടെ (46) വലതുകൈയാണ് മുട്ടിനു താഴെവച്ച് അറ്റു പോയത്. എംസി റോഡില്‍ കാരിത്താസ് മാതാ ആശുപ്രതിക്കു സമീപം ഇന്നലെ രാത്രി 11നാണ് അപകടം ഉണ്ടായത്.

കോട്ടയം ഭാഗത്തുനിന്നു ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസും എതിരെ ഗ്യാസുമായി വന്ന ലോറിയുമാണ് ഉരസിയത്. ബസിന്റെ ജനാലയില്‍നിന്നു പുറത്തേക്ക് തള്ളിനിന്ന ശ്രീജയുടെ കൈയറ്റു റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ സഹയാത്രികര്‍ ഉള്‍പ്പെടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അറ്റുപോയ കൈ പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിലേക്കു എത്തിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം: ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന്  മുതല്‍ 18 വരെ ശക്തമായ മഴക്കുള്ള മഞ്ഞ അലര്‍ട്ട്  പ്രഖ്യാപിച്ചു.  കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും...

പത്തനംതിട്ട ടൗണിൽ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ  പൊലീസ് നടത്തിയ ആക്രമണത്തിൽ നടപടി

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ ചൊവ്വ രാത്രിയിൽ പൊലീസ് നടത്തിയ ആക്രമണത്തിൽ നടപടി. സംഭവത്തിൽ ആരോപണ വിധേയനായ പത്തനംതിട്ട എസ്. ഐ. ജെ യു ജിനുവിനെയും സി...
- Advertisment -

Most Popular

- Advertisement -