അടൂർ: ബൈക്കിന് പിന്നിൽ പിക്കപ്പ് അപ് വാൻ ഇടിച്ച് ലോട്ടറി വിൽപ്പനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ നിലയ്ക്കാമുക്ക് കളഭക്കുന്നുവിള വീട്ടിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.15ന് എംസി റോഡിൽ അരമനപ്പടിക്കു സമീപം വച്ചായിരുന്നു അപകടം.
മിത്രപുരത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും ബൈക്കിൽ പതിവായി ലോട്ടറി കച്ചവടം നടത്തി വരുന്ന ചന്ദ്രൻ അരമന പടിയിലെ പെട്രോൾ പമ്പിന് സമീപത്തേക്ക് വരുമ്പോൾ ഇതേ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് അപ് വാൻ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റേ ചന്ദ്രനെ ആദ്യം അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ഭാര്യ: ഹേമലത. മക്കൾ: അഭിലാഷ്, ആതിര.