Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ കൊലപ്പെടുത്തിയ...

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനപ്രതി പിടിയിൽ

തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്.  ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്‌യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. ബാദുഷ, നിഖിൽ, ആകാശ് എന്നിവർ പൊലീസ് കസ്റ്റഡിയിലായിരുന്നു.

ഒരാഴ്ച മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചങ്ങരംകുളം സ്വദേശി ലിഷോയ്, സുഹൃത്ത് ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയത്. മരത്തംകോട് സ്വദേശിയാണ് കൊല്ലപ്പെട്ട അക്ഷയ് കൂത്തന്‍. പെരുമ്പിലാവ് ആല്‍ത്തറ നാല് സെന്റ് കോളനിയില്‍ ആയിരുന്നു സംഭവം. തര്‍ക്കത്തിനിടെ മൂവരും ചേരി തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായതായി പ്രദേശവാസികൾ പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെട്ടിപ്രം സുബലാ പാർക്കിൻ്റെ പിന്നിലെ പാടശേഖരം നികത്തുന്നതായി പരാതി

പത്തനംതിട്ട : വെട്ടിപ്രം നാലാം വാർഡിൽ സുബലാ പാർക്കിൻ്റെ പിന്നിലെ പാടശേഖരം നികത്തുന്നതായി പരാതി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദ്രുതഗതിയിൽ പാടം നികത്തൽ നടന്നുവരുന്നു. തനിക്ക് പാരമ്പര്യ അവകാശമായി കിട്ടിയ ഭൂമിയാണെന്നും കരഭൂമിയായി ലിസ്റ്റ്...

മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ

വയനാട് : വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടി ന​ഗരസഭയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് രാവിലെ...
- Advertisment -

Most Popular

- Advertisement -