Wednesday, December 11, 2024
No menu items!

subscribe-youtube-channel

HomeNewsയുഎസിലെ കാലിഫോർണിയയിൽ...

യുഎസിലെ കാലിഫോർണിയയിൽ വൻ ഭൂചലനം

വാഷിംഗ്‌ടൺ : യുഎസിലെ വടക്കൻ കലിഫോർണിയയിൽ വൻ ഭൂചലനം. ഒറിഗോണിന് സമീപം തീരദേശ നഗരമായ ഹംബോൾട്ട് കൗണ്ടിയിലെ ഫെർണ്ടെയ്‌ലിലാണ് പ്രാദേശിക സമയം രാവിലെ 10.44 ഓടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി. സാൻഫ്രാൻസിസ്‌കോയുടെ തെക്കൻ മേഖല വരെ ഭൂചലനം അനുഭവപ്പെട്ടു.

ഭൂചലനത്തെ തുടർന്ന് യെലോ അലർട്ട് പ്രഖ്യാപിച്ച യുഎസ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. എന്നാൽ പിന്നീട് സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ എ. റ്റി. എം കൗണ്ടർ വേണം –  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ

തിരുവല്ല : പെരിങ്ങര സെൻട്രൽ ബാങ്ക് കേന്ദ്രമാക്കി ഒരു എ.റ്റി.എം. കൗണ്ടർ തുടങ്ങണമെന്ന്  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര. പ്രദേശവാസികൾ കിലോമീറ്ററോളം ദൂരം താണ്ടി വേണം...

നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്

ആലപ്പുഴ : എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍,...
- Advertisment -

Most Popular

- Advertisement -