ശബരിമല: സന്നിധാനത്ത് പ്രതിദിനം ദർശനത്തിനെത്തുന്നത് ഒരു ലക്ഷത്തിലധികം അയ്യപ്പൻമാർ. ഇന്ന് (6) വൈകീട്ട് ആറ് വരെ 87477 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി.
ഇന്നലെ 1,05,680 പേർ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ ആറര ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. ജനുവരി 14 നാണ് മകരവിളക്ക്.






