സിഡ്നി : മലങ്കര സഭയുടെ ഏഷ്യാ -പസിഫിക് ഭദ്രാസന വാർഷികത്തിനായി സിഡ്നിയിലെത്തിയ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സ്നേഹാദരവുമായി ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. അർമീനിയൻ ഓർത്തഡോക്സ് സഭാ ബിഷപ്പ് വർദൻ നവസാർദ്യന്റെ നേതൃത്വത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ചു. സിഡ്നിയിലെ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അർമീനിയൻ- മലങ്കരസഭാ വിശ്വാസികൾ പങ്കെടുത്തു. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായും ഒപ്പമുണ്ടായിരുന്നു.
സിഡ്നിയിൽ നടന്ന സ്നേഹവിരുന്നിൽ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ ബിഷപ്പ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു. അസീറിയൻ സഭയുടെ മെത്രാപ്പോലീത്താ മാർ മീലിസ് സായ, യൂണിറ്റിംഗ് ചർച്ച് മോഡറേറ്റർ റവ. ഫായ്മാതാ ഹാവ, ഡേവിഡ് മോൺക്രിഫ് എം.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






