Saturday, March 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര ഓർത്തഡോക്സ്...

മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുന്നു

കോട്ടയം : നീണ്ട 8 വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുന്നു. വലിയ നോമ്പിലെ നാൽപ്പതാം വെള്ളിയാഴ്ച്ച (മാർച്ച് 27) മലങ്കര സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പൽ ശുശ്രൂഷകൾക്ക് വേ​ദിയാകും. സഭാ ചരിത്രത്തിലെ 11ാം മൂറോൻ കൂദാശയ്ക്ക് പൗരസ്ത്യ കാതോലിക്കായും   മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.  

സഭയുടെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. ഇവർക്കൊപ്പം  അർക്കദിയാക്കോൻ, 12 വൈദികർ, 12 പൂർണശെമ്മാശൻമാർ, 12 ഉപ ശെമ്മാശൻമാർ എന്നിവർ 7 മണിക്കൂറോളം നീണ്ട് നിൽക്കുന്ന വിശുദ്ധ കർമ്മങ്ങളുടെ ഭാ​ഗമാകും. സ്വയം ശീർഷക സഭകളുടെ തലവൻമാരായ പാത്രിയർക്കീസും, കാതോലിക്കായും മാത്രമാണ്  ഓർത്തഡോക്സ് വിശ്വാസ പാരമ്പര്യ പ്രകാരം വി.മൂറോൻ കൂ​ദാശ നടത്തുന്നത്.

പൗരസ്ത്യ കാതോലിക്കായായി നി​യോ​ഗിതനായ ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ പ്രധാന കാർമ്മികനാകുന്ന ആ​ദ്യ മൂറോൻ കൂദശയാണിത്. മൂറോൻ എന്ന ​വാക്കിന്റെ അർത്ഥം സു​​ഗന്ധതൈലം എന്നാണ്.  മലങ്കരസഭയുടെ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ മാമോദിസാ, പള്ളികളുടെ കൂ​ദാശ എന്നിവയ്ക്കായി ഈ വിശുദ്ധതൈലം ഉപയോ​ഗിക്കുന്നു.

മലങ്കരസഭാ ആസ്ഥാനത്ത് ചേർന്ന പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് വി.മൂറോൻ കൂദാശയുടെ ഒരുക്കങ്ങൾ വിലയിരുത്തി. വിശുദ്ധ മൂറോൻ കൂദാശയുടെ ക്രമീകരണങ്ങൾക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷനായ സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവാ ചുമതലപ്പെടുത്തി. 2018 മാർച്ചിലാണ് മലങ്കരസഭയിൽ ഇതിന് മുൻപ് വിശുദ്ധ മൂറോൻ കൂദാശ നടന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോദി വിരോധം:  കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിന് വോട്ട്  ചെയ്യുന്നു – ബിജെപി

കവിയൂർ: കേരളത്തിൽ  മാത്രം കാണുന്ന കമ്മ്യൂണിസ്റ്റുകൾ അന്ധമായ മോദിജി വിരോധത്തിന്റെ മറവിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതായി  ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു പറഞ്ഞു.  എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി...

ശബരിമല സ്വർണക്കൊള്ള : പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍...
- Advertisment -

Most Popular

- Advertisement -