Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamലഹരി വിപത്തിനെതിരെ...

ലഹരി വിപത്തിനെതിരെ കോൺക്ലേവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: ഡ്രഗ്സിറ്റ്   ലോഗോ പ്രകാശനം ചെയ്തു.

കോട്ടയം : സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി – മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി മലങ്കര ഓർത്ത‍ഡോക്സ് സുറിയാനി സഭ. ‍ഡ്രഗ്സിറ്റ് സമ്മിറ്റ് ( DRUXIT SUMMIT) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഏകദിന കോൺക്ലേവ് ജൂൺ 14 ശനിയാഴ്ച്ച സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും. മഹാരാഷ്ട്ര ഗവർണർ സി. പി . രാധാകൃഷ്ണൻ മുഖ്യാഥിതിയാകും. മത,സാമുദായിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ രാവിലെ 10  മുതൽ വൈകുന്നേരം 4 വരെ നടക്കുന്ന കോൺക്ലേവിന്റെ ഭാഗമാകും.

ഡ്രഗ്സിറ്റ് സമ്മിറ്റിന്റെ ലോഗോ  പരുമല സെമിനാരിയിൽ  നടന്ന ചടങ്ങിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിലിന് നൽകി പ്രകാശനം ചെയ്തു.

മെത്രാപ്പോലീത്താമാരായ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഹ്യൂമൻ എംപവർമെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ  ഫാ. പി.എ.ഫിലിപ്പ്, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 26/05/2024 Akshaya AK 653

1st Prize Rs.7,000,000/- AC 592783 (KOLLAM) Consolation Prize Rs.8,000/- AA 592783 AB 592783 AD 592783 AE 592783 AF 592783 AG 592783 AH 592783 AJ 592783 AK 592783...

ചേർത്തലയിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ : ചേർത്തല പൂച്ചാക്കലിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുളിന്താഴ നികര്‍ത്തില്‍ ശരവണന്റെ ഭാര്യ വനജ (50) ആണ് മരിച്ചത്. അയൽവാസി വിജീഷാണ് (42) വീട്ടിൽ കയറി...
- Advertisment -

Most Popular

- Advertisement -