Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭാ ദിനം...

മലങ്കരസഭാ ദിനം നാളെ: ബുധനൂർ പള്ളിയിൽ ആഘോഷിക്കും

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഈ വർഷത്തെ കാതോലിക്കാ ദിനം നാളെ ( 22 ഞായർ ) ആചരിക്കും. സഭയുടെ മുഴുവൻ ദേവാലയങ്ങളിലും മലങ്കരസഭാ പതാക ഉയർത്തുകയും കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബുധനൂർ സെന്റ് ഏലിയാസ് പള്ളിയിൽ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന്  ചേരുന്ന സമ്മേളനം സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉ​ദ്ഘാടനം ചെയ്യും.

ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. കേന്ദ്ര യുവജനപ്രസ്ഥാനം പ്രസിഡൻ്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. സഭാം​ഗവും, ചലച്ചിത്ര താരവുമായ അജു വർഗീസ് മുഖ്യാഥിതിയാകും. മാർ അത്താനാസിയോസ് മെഡി കെയർ പ്രോജക്ട് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

കൊടിക്കുന്നിൽ സുരേഷ് എം.പി., വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ദദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി ബുധനൂർ ചക്കാലേത്ത് ജംഗ്ഷനിൽ നിന്നും 1 മണിക്ക് വിളംബര ഘോഷയാത്ര നടക്കുമെന്ന് കൺവീനർമാരായ റോബിൻ ജോ വർഗീസ്, റീനു തോമസ് എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി .അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം...

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള ജനവിധിയാകും: സണ്ണി ജോസഫ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരള സർക്കാരിനെതിരെയുള്ള ജനവിധിയാകുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ, ബ്ലോക്ക് പ്രസിഡണ്ട്മാർ, ഡിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ,...
- Advertisment -

Most Popular

- Advertisement -