കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി ദമ്പതികൾ കുത്തേറ്റു മരിച്ച നിലയില്‍ .അബ്ബാസിയയില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെയാണ് ഇരുവരെയും കണ്ടെത്തിയത്.സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലും ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു .പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.