മല്ലപ്പള്ളി : മുട്ടോളം ചെളിക്കുളമായി കിടന്ന മല്ലപ്പള്ളി എസ് എൻ ഡി പി പടി പുഞ്ച റോഡ് സഞ്ചാര യോഗ്യമാക്കി. മല്ലപ്പള്ളി താലൂക്കിലെ ഏറ്റവും വലിയ പുഞ്ചയായ മഞ്ഞത്താനം പുഞ്ചയിലേക്ക് പോകുന്ന റോഡ് ആണ് കാലങ്ങളായി തകർച്ച നേരിട്ടിരുന്നത്. റോഡ് തകർന്നത്തോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. റോഡ് നിരപ്പിൽ നിന്ന് ഉയർത്തി കോൺക്രീറ്റ് ചെയ്യ്തതോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി.
റോഡിന്റെ ഇരുവശവും മതിൽക്കെട്ടും തടസങ്ങളും കാരണം മഴ വെള്ളം ഒലിച്ച് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ നിന്ന് മഞ്ഞത്താനം പാടശേഖരത്തിലേക്കുള്ള ഈ റോഡ് വളരെയേറെ യാത്ര പ്രാധാന്യമുള്ള റോഡ് കൂടിയാണ്






