Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിവാഹ വാഗ്ദാനം...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ  പിടിയിൽ

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.  യുവതിയുമായി ആദ്യം സൗഹൃദത്തിലാകുകയും പിന്നീട് അവരുടെ കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചെടുത്ത് യുവതിയുടെ വിശ്വാസം നേടുകയും ചെയ്ത പ്രതി വിവാഹം ചെയ്തോളാമെന്ന് പറഞ്ഞാണ് യുവതിയെ പലതവണ ലൈംഗികമായി ഉപയോഗിച്ചത്.

യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ പ്രതി ഒളികാമറയിൽ പകർത്തി സൂക്ഷിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടു.

യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം: ഓഫീസ് ഉദ്ഘാടനം

തിരുവല്ല : ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന പൊതുകാര്യദർശി കെ എൻ സജി കുമാർ നിർവഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ സംസ്ഥാന...

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃതഭോജൻ പദ്ധതിയും ലോഗോ പ്രകാശനവും 

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ മെയ്‌ മാസത്തിൽ നടക്കുന്ന അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഭാഗമായി നടക്കുന്ന അമൃത ഭോജൻ പദ്ധതിയായ ജൈവ പച്ചക്കറി കൃഷി നടീൽ ഉത്ഘാടനവും സത്രം...
- Advertisment -

Most Popular

- Advertisement -