കൊച്ചി : വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചത്. രാവിലെ 5.30 ഓടെ മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിലാണ് സംഭവം. ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. 20 മിനിറ്റോളം തറയിൽ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .