Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാല തീർത്ഥാടനം:...

മണ്ഡലകാല തീർത്ഥാടനം: കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തിയത് 8657 ദീർഘദൂര ട്രിപ്പുകൾ

ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച്  കെ.എസ്.ആർ.ടി. സി 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി. പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പാണ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്‌പെഷൽ ഓഫീസർ കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപയാണ്.

180 ബസുകൾ പമ്പ യൂണിറ്റിൽ മാത്രം സർവീസ് നടത്തുന്നു. പ്രതിദിനം  90,000 യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്നത്. തെങ്കാശി, തിരുനൽവേലി എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. കോയമ്പത്തൂർ, ചെന്നൈ, പഴനി എന്നിവിടങ്ങളിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ സർവീസ് ആരംഭിക്കും.

ത്രിവേണിയിൽ നിന്ന് പമ്പ ബസ് സ്റ്റാൻഡിലേക്ക് രണ്ടു ബസുകൾ സർവീസ് നടത്തുകയും, നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് പാർക്കിങ് ഗ്രൗണ്ടുകളെ ബന്ധിപ്പിച്ച് മൂന്നു ബസുകൾ 10 രൂപ നിരക്കിൽ സർക്കുലർ സർവീസും നടത്തുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആക്രമിച്ച് തലയടിച്ചുപൊട്ടിച്ച കേസിൽ മൂന്ന് പ്രതികൾക്ക്  കഠിനതടവും 45000 വീതം പിഴയും

പത്തനംതിട്ട : മുൻവിരോധം കാരണം  തലയ്ക്കടിച്ച്  ഗുരുതര പരിക്കുകൾ ഏൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവും 45000  രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അഡിഷണൽ...

കെ. എസ്. ഇ ബി  പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷന്റെ  വാർഷിക സമ്മേളനം

തിരുവല്ല : കെ. എസ്. ഇ ബി  പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷന്റെ ആഭിമുഖ്യത്തിൽ 31-മത് വാർഷിക സമ്മേളനം തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിൽ  നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി....
- Advertisment -

Most Popular

- Advertisement -