Tuesday, March 25, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruമാവോയിസ്റ്റ് നേതാവ്...

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ബെംഗളൂരു : കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാൻഡറായ വിക്രം ഗൗഡയാണ് കൊല്ലപ്പെട്ടത്.കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്ത് ഇന്നലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്‌. കർണാടക പൊലീസും ആന്റി നക്സൽ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. 2016 ലെ നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ടാണ് മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവിയായ വിക്രം ഗൗഡ കർണാടകയിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായാണ് വിവരം. ഇവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂർ ജനറൽ ആശുപത്രി സംഭവം: അസി സർജനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു

അടൂർ : ശസ്ത്രക്രിയ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ഡോ. എസ്. വിനീതിനെയാണ് സസ്പെൻഡ് ചെയ്തത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച്...

വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ വെടിവെപ്പ് : വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നിൽ വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ്...
- Advertisment -

Most Popular

- Advertisement -