Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryമാരാമണ്‍ കൺവെൻഷൻ...

മാരാമണ്‍ കൺവെൻഷൻ : നാളെ  മുതല്‍ ഒരുക്ക പ്രാര്‍ത്ഥന

കോഴഞ്ചേരി : മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ ചുമതലയിലുള്ള 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ഭാഗമായി നാളെ മുതല്‍ (ജനുവരി 31 വെള്ളി ) ഫെബ്രുവരി 8 ശനി വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ 6 വരെ മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ ഒരുക്ക പ്രാര്‍ത്ഥന നടത്തും.

മാരാമണ്‍ മാര്‍ത്തോമ്മാ ഇടവകയും മാരാമണ്‍, ഇടയാറന്മുള, തിരുവല്ല ഈസ്റ്റ്, ചെങ്ങന്നൂര്‍, ഉമയാറ്റുകര, ഇരവിപേരൂര്‍, അയിരൂര്‍, ഇലന്തൂര്‍, കോഴഞ്ചേരി എന്നീ സെന്ററുകളിലെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും ഇടവക മിഷന്റെയും വിശ്വാസസമൂഹം ഒരുക്ക പ്രാര്‍ത്ഥനയില്‍ പങ്കുചേരും. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ കണ്‍വീനര്‍മാരായ റവ. ഏ. അലക്‌സ്, റവ. ജോണ്‍ നോക്‌സ് എന്നിവര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐ.റ്റി.ഐ യില്‍ ഒഴിവ്

പത്തനംതിട്ട : പന്തളം സര്‍ക്കാര്‍ ഐ.റ്റി.ഐ. യില്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി, റ്റിസി, ജാതിസര്‍ട്ടിഫിക്കറ്റ്, കോഴ്സ് ആന്‍ഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, 110 രൂപ എന്നിവയുമായി രക്ഷകര്‍ത്താവ് സഹിതം...

ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന്  പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴഞ്ചേരി: ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ സ്വദേശിനി സുജ (50) യാണ് മരിച്ചത്. ഇവരെ മർദ്ദിച്ച കേസിൽ ഭർത്താവ് സൈക്കിൾ സജി...
- Advertisment -

Most Popular

- Advertisement -