Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരി ബീച്ച്...

മാരാരി ബീച്ച് ഫെസ്റ്റ് – കലാപരിപാടികൾക്ക് വർണ്ണാഭമായ  തുടക്കം

ആലപ്പുഴ: ആലപ്പുഴയിലെ ബീച്ച് ടൂറിസത്തിന് പുതുജീവൻ നൽകിയ മാരാരി ബീസ്റ്റിന് വർണ്ണ ശബളമായ ഘോഷയാത്രയോടെ തുടക്കം. 2026 ജനുവരി 2 വരെ നടക്കുന്ന ബീച്ച് ഫെസ്റ്റിൻ്റെ കലാ പരിപാടികൾ  ഡിസംബർ 29,30,31 തിയതികളിലാണ്. 30 ന് ഏയ്ഞ്ചൽ വോയിസ്‌ മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ഗാനമേള. 31 ന് ഊരാളി ബാൻഡ് മ്യൂസിക് ഷോയും DJ യും  കൂടാതെ പുതുവത്സരത്തെ വരവേൽക്കാൻ 45 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കുന്ന പരിപാടിയും കരിമരുന്ന് കലാവിരുന്നും ബീച്ചിൽ ഉണ്ടായിരിക്കും.

ഡിസംബർ 27 മുതൽ ജനുവരി 2 വരെ കുടുംബശ്രീ ഫുഡ്‌ ഫെയറും ബീച്ചിൽ നടക്കും. മാരാരി ബീച് ഫെസ്റ്റ് ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ സരള അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഴിയമ്പലം സബ്‌വേ അടച്ചിടും: യാത്രക്കാർ ബദൽ പാത ഉപയോഗിക്കണം

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള വഴിയമ്പലം ലിമിറ്റഡ് യൂസ് സബ്‌വേ  അറ്റകുറ്റപ്പണികൾക്കായി  ഫെബ്രുവരി ഒമ്പത് രാവിലെ എട്ട് മണി മുതൽ  24 വൈകുന്നേരം ആറ് മണി വരെ  അടച്ചിടും. യാത്രക്കാർ  മറ്റ് ബദൽ...

ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ കൊലപാതകം : ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുൻപിൽ വിഎച്ച്പി പ്രവർത്തകരുടെ പ്രതിഷേധം

ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ ഡൽഹിയിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ബംഗ്ലാദേശ് ഹൈക്കമ്മിഷനിലേക്ക് വിഎച്ച്പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്...
- Advertisment -

Most Popular

- Advertisement -