കൊച്ചി : മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് സ്‌റ്റേ. കേസിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാനായി ഇ.ഡിക്ക് നോട്ടിസ് അയച്ചു. ഇഡിയുടെ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി കോടതിയെ സമീപിക്കുകയായിരുന്നു.
മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നും ഇത് ‘ഫെമ’ നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഇഡി തുടര്‍ നടപടികള്‍ക്കായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. റിപ്പോര്‍ട്ടിൻമേൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ഉൾപ്പെടെയുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.






