ആലപ്പുഴ : ആലപ്പുഴയിൽ വൻ ലഹരി വേട്ട.ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ യുവതി അടക്കം 2 പേർ പിടിയിലായി.ചെന്നൈ സ്വദേശിനി തസ്ലിമ സുൽത്താന, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. മൂന്ന് കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയാണ് ഇവരുടെ ഉദ്ദേശം. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് ആലപ്പുഴ മാരാരിക്കുളത്തുനിന്ന് ഇവർ പിടിയിലായത് . കഞ്ചാവ് കടത്തിയ കാറും പിടിച്ചെടുത്തു.