Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeEducationഎം.ബി.ബി.എസ്, ബി.ഡി.എസ്...

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം ; ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

തിരുവനന്തപുരം : 2024-25 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമം ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cee.kerala.gov.in ൽ ആഗസ്റ്റ് 26ന് രാത്രി 11.59 വരെ ലഭിക്കും. ആഗസ്റ്റ് 27ന് താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റും, 29ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് ( ജനു 20) തിരി തെളിയും

ചെങ്ങന്നൂർ: കുടുംബശ്രീ ദേശീയ സരസ് മേളക്ക് ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ ഇന്ന് തിരി തെളിയും.പ്രധാന വേദിയിൽ വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍,...

പെരിയ ഇരട്ടക്കൊലപാതകം : സിബിഐ കോടതി വിധി ഡിസംബർ 28ന്

കാസർകോഡ് : പെരിയ ഇരട്ടക്കൊലപാതക കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളാണ്...
- Advertisment -

Most Popular

- Advertisement -