Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഐ.സി.യുവിൽ കിടന്ന...

ഐ.സി.യുവിൽ കിടന്ന യുവതിയോട് അതിക്രമം ; മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിൽ മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയോട് അറ്റൻഡറായി ജോലി ചെയ്തിരുന്ന ദിൽകുമാർ മോശമായി പെരുമാറിയത്. രാത്രി കാണാനെത്തിയ ബന്ധുക്കളെ യുവതി സംഭവം അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് സസ്‌പെൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ തൊഴില്‍മേള 27ന്

പത്തനംതിട്ട : അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 27 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999688, 9496085912.

മീനമാസ പൂജകൾ:  ശബരിമലയിൽ  ഭക്തർക്ക് നേരിട്ട് ദർശനം നടത്താൻ അവസരം ലഭിച്ചു തുടങ്ങി

ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറന്നതോടെ ഫ്ളൈഓവറിൽ കയറാതെ ഭക്തർക്ക് നേരിട്ട് ദർശനം നടത്താൻ അവസരം ലഭിച്ചു തുടങ്ങി. പതിനെട്ടാംപടി കയറി കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര വഴി സോപാനത്ത് നേരിട്ട് എത്താവുന്ന...
- Advertisment -

Most Popular

- Advertisement -