Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsമർച്ചൻറ്സ് അസ്സോസിയേഷൻ...

മർച്ചൻറ്സ് അസ്സോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷവും കുടുംബ സംഗമവും

തിരുവല്ല: മർച്ചൻറ്സ് അസ്സോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷവും കുടുംബ സംഗമവും നടത്തി. മേളം ചാരിറ്റിസ് ചെയർമാൻ പത്മശീ ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു.

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സെക്രട്ടറി ജനറൽ ഫാ.ഡോ.ദാനിയൽ ജോൺസൺ ക്രിസ്തുമസ് നവവത്സരാശംസകൾ നേർന്നു. നഗരസഭ ചെയർപേഴ്സൺ എസ്.ലേഖ കുടുംബ സംഗമവും കലാപരിപാടികളും ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.വർഗീസ് മാമ്മൻ സമ്മാനദാനം നിർവ്വഹിച്ചു.

കൗൺസിലർമാരായ ജനു മാത്യൂ, രാധാകൃഷ്ണൻ വേണാട്ട്, മിനി പ്രസാദ്, ശ്രീലേഖ ശ്രീനിവാസ്, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു കല്ലുങ്കൽ, പായിപ്പാട് ഗ്രാമ പഞ്ചായത്ത് മെമ്പർ റ്റോജി സെബാസ്റ്റ്യൻ  എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന്  കലാപരിപാടികളും, ഗാനമേളയും, സ്നേഹവിരുന്നും  നടത്തി. എം.കെ. വർക്കി, ഷിബു പുതുക്കേരിൽ, മാത്യൂസ്‌ കെ. ജേക്കബ്,സജി എം.മാത്യൂ, ജോൺസൺ സി.ജെ,ജയാ മാത്യൂസ്, പി.എസ്, നിസ്സാമുദീൻ, രഞ്ജിത്ത് ഏബ്രഹാം, ബിനു എബ്രഹാം കോശി, അബിൻ ബക്കർ, ആർ.ജനാർദ്ദനൻ,  ജി.ശ്രീകാന്ത്,റീബു എലിയാസ്,  ഷിജു മുഹമ്മദ്, കെ.കെ.രവി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ചങ്ങനാശ്ശേരി : കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം പ്രിൻസൺ ജോൺസൺ (18) ആണ് മരിച്ചത്. കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം കോവേലിയിൽ ഇന്ന്  രാവിലെ...

തകഴിയിൽ അമ്മയും മകളും മരിച്ചത്  മാനസിക സമ്മർദ്ദമെന്ന് സൂചന

ആലപ്പുഴ: തകഴിയിൽ അമ്മയും മകളും മരിച്ചത് എസ്എസ്എൽസി പരീക്ഷയിൽ ഉത്തരം തെറ്റിയത് മൂലമുള്ള മാനസിക സമ്മർദ്ദമെന്ന്  സൂചന. തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ...
- Advertisment -

Most Popular

- Advertisement -