Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiഭൂട്ടാൻ വാഹനക്കടത്ത്...

ഭൂട്ടാൻ വാഹനക്കടത്ത് : പ്രധാന സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് പ്രധാന സൂത്രധാരൻമാരിൽ ഒരാൾ അറസ്റ്റിൽ .പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ ശ്രീ ബിശ്വദീപ് ദാസിനെയാണ് കൊച്ചി കസ്റ്റംസും പശ്ചിമ ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇയാളെ കൂടതെ നാല് അസാം സ്വദേശികളും പിടിയിലായി.

ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ റജിസ്ട്രേഷൻ നടത്തി വിൽപന നടത്തുന്ന രാജ്യാന്തര റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണമായ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സിനിമാതാരങ്ങളുടെയടക്കം 36 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. കേരളത്തിൽ മാത്രം 200ഓളം വാഹനങ്ങൾ ഇത്തരത്തിൽ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണക്ക്.സിഎജി റിപ്പോർട്ട് അനുസരിച്ച്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ ചേസിസ്, എഞ്ചിൻ നമ്പർ എന്നിവ ഉപയോഗിച്ച് 15,849 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ക്ഷേത്രത്തിൽ ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം അരങ്ങേറി

ആറന്മുള: ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ  തിരുവുത്സവത്തോട് അനുബന്ധിച്ച് ഇരുപത്തിനാലാമത് ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം പ്രശസ്ത സംഗീതജ്ഞൻ ആനയടി പ്രസാദ്  ഉദ്ഘാടനം ചെയ്യും. തുടർന്ന് കർണാടക സംഗീത രംഗത്തെ പ്രഗൽഭരായ കലാകാരന്മാർ...

ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ശതാബ്ദി മന്ദിരത്തില്‍

ആലപ്പുഴ: നഗരസഭയുടെ  പ്രവര്‍ത്തനങ്ങൾ മാർച്ച് 10 തിങ്കളാഴ്ച മുതല്‍ പുതിയ ശതാബ്ദി മന്ദിരത്തില്‍ ലഭ്യമാകും. ഫയലുകളും കമ്പ്യൂട്ടര്‍ സിസ്റ്റവുമടക്കം പുതിയ മന്ദിരത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ അവധി ദിവസങ്ങളായ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി നടന്നുവരുന്നു. പ്രവര്‍ത്തിദിനമായ...
- Advertisment -

Most Popular

- Advertisement -