Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമേഷ്യൻ സംഘർഷം:...

പശ്ചിമേഷ്യൻ സംഘർഷം: രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക്  പാക് സൈനിക മേധാവി അടങ്ങുന്ന പ്രതിനിധി സംഘം ഇറാനിൽ

ന്യൂഡൽഹി: യുഎസിന്റെ സന്ദേശം ധരിപ്പിക്കാനും രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക് കളമൊരുക്കാനുമായി പാക് സൈനിക മേധാവി അസിം മുനീർ അടങ്ങുന്ന പ്രതിനിധി സംഘം ഇറാനിൽ എത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വിയും സംഘത്തിലുണ്ടെന്ന് പാക് സൈന്യം പ്രസ്താവനയിൽ കൂടി അറിയിച്ചു.

ഇറാൻ -യുഎസ് രണ്ടാംഘട്ട സമാധാന ചർച്ച വ്യാഴാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടിയാണ് അസിം മുനീർ ഇറാനിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്ന് രണ്ടാംഘട്ട ചർച്ചകൾക്കായുള്ള ഉചിതമായ സമയം നിശ്ചയിക്കേണ്ടതുണ്ട്.

കൂടാതെ വെടിനിർത്തലുമായി ബന്ധപ്പെട്ടവിഷയങ്ങൾ ചർച്ച ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായുള്ള യുദ്ധം ഏകദേശം  അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഫോക്സ് ന്യൂസിലെ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു

കോട്ടയം : കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ്...

മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ സന്ദര്‍ശന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ

പത്തനംതിട്ട : കേരള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും. ഇതിനെതിരെ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പൊതുജനങ്ങള്‍ക്ക് നേരിട്ട്...
- Advertisment -

Most Popular

- Advertisement -