കൊച്ചി : ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്‌ക്ക് കാരണം സ്കൂളിലെ റാഗിംഗ് അല്ലെന്ന് പോലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം കുടുംബ പ്രശ്നമാണെന്നുമാണ് പുത്തുൻകുരിശ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത് .ആലുവ റൂറല്‍ എസ്.പിക്കാണ് റിപ്പോർട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ജനുവരി 15 നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിർ അഹമ്മദ് തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സ്‌കൂളില്‍നിന്ന് നേരിട്ട ക്രൂരമായ റാഗിങ്ങാണ് ആത്മഹത്യക്ക് കാരണമെന്നാണ് മിഹിറിന്റെ അമ്മയുടെ ആരോപണം. മിഹിറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു .ഇതിന് ശേഷമാണ് മിഹിറിന്റെ മാതാവ് സ്കൂളിനെതിരെ റാഗിംഗ് ആരോപിച്ച് പരാതി നൽകിയത്. മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.