തിരുവല്ല: തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ പൊടിയാടിക്ക് സമീപം നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്റെ കൈവരി തകർത്ത് തോടിന്റെ തിട്ടയിലേക്ക് വീണു. വാഹനം ഓടിച്ച ചിങ്ങവനം സ്വദേശിയായ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പൊടിയാടി കുടുംബശ്രീ ഹോട്ടലിനു എതിർവശത്ത് ആയിരുന്നു അപകടം. സംഭവം അറിഞ്ഞ് എത്തിയ പ്രദേശവാസികളും പോലീസും ചേർന്ന് ഡ്രൈവറെ പുറത്ത് എടുത്തത്.
കോട്ടയം ഭാഗത്തും നിന്നും കായംകുളം ഭാഗത്തേക്ക് മൈദ കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ഉച്ചയോടെ ക്രയിൽ ഉപയോഗിച്ച് വാഹനം ഉയർത്തി റോഡിൽ എത്തിച്ചു. ശേഷം പുളിക്കീഴ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.