തിരുവനന്തപുരം: അണ്ടർ 17 ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോന എസിനെ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ആദരിച്ചു.
തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ സ്പോർട്സ് എം ആർ എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സോന. സ്പോർട്സ് എം ആർ എസിൽ നിന്ന് ഇന്ത്യൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കുട്ടിയുമാണ് സോന.
അഞ്ചാം ക്ലാസ് മുതൽ വെള്ളായണിയിൽ പഠിക്കുന്ന ഈ മിടുക്കി പത്തനംതിട്ട കുളനട പാണിൽ മലയുടെ വടക്കേതിൽ സോമൻ -വിനീത ദമ്പതികളുടെ മകളാണ്. സൈനു സഹോദരനാണ്.
ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സോനയ്ക്ക് ആകട്ടെയെന്ന് മന്ത്രി ആശംസിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ, അഡീഷണൽ ഡയറക്ടർ വി സജീവ്, ഫുട്ബോൾ കോച്ച് ജൂഡ് ആൻ്റണി, സ്പോർട്സ് ഓഫീസർ സജു കുമാർ S തുടങ്ങിയവർ പങ്കെടുത്തു.