തിരുവനന്തപുരം : നിയസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം.രക്തസമ്മർദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് പകരം ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.