കണ്ണൂർ : പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനനെതിരേ ആരോപണങ്ങളുന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ സിപിഎം. വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആക്ഷേപങ്ങൾ പാർട്ടി തള്ളികളയുന്നു. 2021 ല്‍ ഉയര്‍ന്നുവന്ന പരാതി പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ പരിശോധന നടത്തുകയും സംഘടന നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചതുമാണ്.
തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയായി കുഞ്ഞികൃഷ്ണൻ മാറുകയാണ് .പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്‍റെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രസ്താവനയിലൂടെ അറിയിച്ചു.






