Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകാണാതായ ഡപ്യൂട്ടി...

കാണാതായ ഡപ്യൂട്ടി തഹസിൽദാർ കർണാടകയിൽ : ഭാര്യയുമായി സംസാരിച്ചു

മലപ്പുറം : കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി.ചാലിബ് കർണാടകയിൽ. രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച അദ്ദേഹം താൻ കർണ്ണാടകയിലുണ്ടെന്നും മാനസിക പ്രയാസത്തിൽ പോയതെന്നുമാണ് അറിയിച്ചത്. ഒറ്റയ്ക്കാണ് ഉള്ളതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയെ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് ഓഫിസിൽ നിന്ന് ഇറങ്ങിയ ചാലിബ് വൈകുമെന്നു വീട്ടിലേക്കു വിളിച്ചുപറഞ്ഞശേഷം തിരികെ എത്തിയില്ല. ഇതോടെ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി .എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്വിൻ്റി- ട്വിൻ്റി എൻഡിഎയിൽ ; നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും

തിരുവനന്തപുരം : കിറ്റക്‌സ് എം.ഡി. സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി - ട്വന്റി എൻഡിഎയിൽ ചേരും .നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും . ബിജെപി സംസ്ഥാന...

സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ(56) അന്തരിച്ചു.കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്.ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി,...
- Advertisment -

Most Popular

- Advertisement -